കണ്ണൂർ: ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുതിനും അവകാശങ്ങൾ സംരക്ഷിക്കുതിനുമായി ജില്ലാതലത്തിൽ പരാതി പരിഹാര സെല്ലുകൾ സ്ഥാപിക്കുന്നു. 2016ലെ നിയമ പ്രകാരം ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ സംബന്ധമായ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുതിനാണ് സെൽ രൂപീകരിക്കുന്നത്. ഭിന്നശേഷി സംസ്ഥാന കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസുകളിലും സ്‌കൂളുകളിലും കോളേജുകളിലുമാണ് സെല്ലുകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരുടെ വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കുതിനും സെല്ലിന്റെ നടത്തിപ്പിനുമായി അദ്ധ്യാപകർ ഉദ്യോഗസ്ഥർ എന്നിവരെ ഓരോ സെല്ലിലും ചുമതലപ്പെടുത്തും.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഭിന്നശേഷി സംസ്ഥാന കമ്മിഷണർ ഡോ ജി ഹരികുമാർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് കോഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ.. ഫസൽ പ്രസംഗിച്ചു. ബ്ളോക്ക് , ഗ്രാമ പഞ്ചായത്ത്, നഗരസഭ പ്രതിനിധികൾ പങ്കെടുത്തു.