ചെറുവത്തൂർ: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചെറുവത്തൂർ ഫെസ്റ്റ് റ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ജനുവരി 5 വരെയുള്ള വ്യാപാര ,വിനോദ മേളയുടെ ഭാഗമായുള്ള ഫ്ലവർ ഷോ എം. രാജഗോപാലൻ എം.എൽ.എയും അമ്യൂസ്‌മെന്റ് പാർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും വിപണന സ്റ്റാളുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ശരീഫും ഫുഡ് കോർട്ട് കെ.ജെ. സജിയും ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വ്യത്യസ്തതയാർന്ന കലാപരിപാടികളും അരങ്ങേറും. വിവിധ ദിവസങ്ങളിൽ മാപ്പിളപ്പാട്ട്, കോമഡി നൈറ്റ്, ഗാനമേള, ഇശൽ നൈറ്റ്, സിനി ട്രാക് മത്സരം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. എല്ലാ ദിവസവും വൈകീട്ട് 4 മുതൽ 10 വരെയാണ് പ്രവേശനം ഉണ്ടാവുക.