കാസർകോട്: കർണ്ണാടകയിൽ മാധ്യമ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിൽ എടുത്ത നടപടി സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ അടിച്ചമർത്താനുള്ളതാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു.
വാക്കുകൾക്ക് വിലങ്ങിടുന്നത് തികഞ്ഞ ഫാസിസമാണ്. അഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ മുനിസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, ഗോവിന്ദൻ കയ്യൂർ, ചന്ദ്രാവതി പാക്കം, നാരായണൻ പേരിയ, കെ.ശിവകുമാർ, പ്രേമചന്ദ്രൻ ചോമ്പാല, കൃഷ്ണപ്രിയ, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ, അരുണി ചന്ദ്രൻ, ജമീല, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡാലിയ തോമസ് എന്നിവർ സംസാരിച്ചു.