കാഞ്ഞങ്ങാട് : അന്ത്യോദയ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങിയ ഏഴ് യാത്രക്കാർക്ക് പരിക്ക്. കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ഇന്നലെ രാവിലെ 7.25 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വേഗത കുറയ്‌ക്കുകയായിരുന്നു. കാസർകോട്ടേക്ക് ടിക്കറ്റ് എടുത്ത പെൺകുട്ടികൾ ഉൾപ്പെടെ 7 പേരാണ് ഈ സമയം ബാഗുമായി എടുത്തുചാടിയത്. ഇവർക്ക് കാൽമുട്ടിനും കൈക്കുമാണ് പരിക്ക്. ബാഗ് ഉണ്ടായിരുന്നതിനാലാണ് കൂടുതൽ പരിക്കേൽക്കാതിരുന്നത്. പരിക്ക് നിസാരമായതിനാൽ ആരും ചികിൽസ തേടിയതായി വിവരമില്ല. റെയിൽവേ പൊലീസും ഇന്റലിജൻസ് വിഭാഗവും ഇവരുടെ വിവരങ്ങൾ തേടിയിട്ടുണ്ട്.