തലശേരി :തലശ്ശേരിയിൽ നഗരസഭ പുതുതായി നിർമ്മിച്ച ഹെൽത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും പി എം എ വൈ ലൈഫ് രണ്ടാംഘട്ട പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും തലശ്ശേരിയിൽ മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള 86 ഇടങ്ങളിലാണ് ഭവന സമുച്ചയം നിർമ്മിക്കുതിനായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. വീടുകൾ നിർമ്മിച്ചു നൽകുന്നതിനൊപ്പം കുടുംബത്തിലെ ഒരാൾക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള തൊഴിൽ പരിശീലനവും നൽകുമെും മന്ത്രി പറഞ്ഞു.
അഡ്വ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ സി കെ രമേശൻ, വൈസ് ചെയർപേഴ്‌സൺ നജ്മ ഹാഷിം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി രാഘവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വിനയരാജ്, നഗരസഭാ കൗസിലർ സൗജത്ത് ടീച്ചർ, വി. രത്‌നാകരൻ, എം സി പവിത്രൻ, എം ബാലൻ, മണ്ണയാട് ബാലകൃഷ്ണൻ, കെ എ ലത്തീഫ്, രമേശൻ ഒതയോത്ത്, പി ശിവദാസൻ, സാജിദ് കോമത്ത്, മുനിസിപ്പൽ എൻജിനിയർ എം സി ജസ്വന്ത്, മുനിസിപ്പൽ സെക്രട്ടറി കെ മനോഹർ എന്നിവർ പങ്കെടുത്തു.