മാഹി: അഴിയൂർ പഞ്ചായത്തുമായി കരാറുണ്ടാക്കി മാഹിയിലെ തെരുവുനായകളെ പിടികൂടി പാപ്പിനിശ്ശേരിയിൽ എത്തിച്ച് വന്ധീകരിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ.പുതുച്ചേരി ലഫ്: ഗവർണ്ണരുമായി ജനശബ്ദം നേതാക്കൾ നടത്തിയ വീഡിയോ കോൺഫറൻസിനെ തുടർന്നാണ് ഈ തീരുമാനം.
നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും അമൻ ശർമ്മ പറഞ്ഞു.ഇതിന്നാവശ്യമായ ചിലവ് മയ്യഴി നഗരസഭ വഹിക്കുമെന്നും ലഫ്.. ഗവർണ്ണരെ ആർ.എ.അറിയിച്ചു.
ഇ .കെ.റഫീഖ്, ചാലക്കര പുരുഷു, ജസീമ മുസ്തഫ, ദാസൻ കാണി, ടി.എം.സുധാകരൻ എന്നിവരാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.