കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റായിരുന്ന കെ.എം അഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ കെ.എം അഹമ്മദ് സ്മാരക അവാർഡ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് സമ്മാനിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.വി.കെ പനയാൽ സ്മാരക പ്രഭാഷണം നടത്തി. പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ മുഖ്യാതിഥിയായിരുന്നു.