പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന പെരുങ്കളിയാട്ട മഹോത്സത്തിന് മുന്നോടിയായുള്ള കൂവം അളക്കൽ ചടങ്ങ് ക്ഷേത്രം ഭണ്ഡാരപ്പുരയിൽ നടന്നു.
കൂവം അളന്ന നെല്ല് മുച്ചിലോട്ട് അംഗങ്ങളുടെ വീടുകളിൽ നിന്നും എത്തിയ സ്ത്രീകൾ ഏറ്റുവാങ്ങി. നെല്ല് കുത്തി അരിയാക്കി നിലം പണിക്ക് ശേഷം ഇത് നിശ്ചിത ദിവസം തിരികെ ക്ഷേത്രത്തിൽ എത്തിക്കും. പെരുങ്കളിയാട്ടത്തിന് കന്നിക്കലവറയിലേക്ക് ആദ്യം എത്തിക്കുക ഈ അരിയാണ്.ക്ഷേത്രം നിലംപണി അടിയന്തിരം നാളെ രാവിലെ 10.30നും 12 മണിക്കും ഇടയിൽ നടക്കും.

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം കൂവം അളക്കൽ ചടങ്ങ്‌