കരിവെള്ളൂർ: കരിവെള്ളൂർ സമരത്തിന്റെ 73ാം വാർഷികദിനാചരണം സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ,സി.കൃഷ്ണൻ എം.എൽ.എ,ടി.ഐ മധുസൂദനൻ, വി.നാരായണൻ, കെ.പി.മധു,പി.സന്തോഷ്, ബാബു എന്നിവർ സംസാരിച്ചു. ഇ.പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.
രക്തസാക്ഷികളായ നിടീൽ കണ്ണനും കീനേരി കുഞ്ഞമ്പുവും വെടിയേറ്റുവീണ കുണിയൻ സമരഭൂമിയിലേക്കും തിരിച്ച് കരിവെള്ളൂർ രക്തസാക്ഷി നഗറിലേക്കും വളണ്ടിയർമാർച്ചും നടന്നു. തുടർന്ന് കണ്ണൂർ സംഘചേതനയുടെ ഭോലാറാം നാടകവും അരങ്ങേറി. പി.വിശ്വൻ സ്വാഗതം പറഞ്ഞു.