തലശ്ശേരി : കുഡുംബി സേവ സംഘം മലബാർ മേഖല യൂണിയൻ രണ്ടാം കുടുംബ സംഗമവും
സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും ഇന്ന് കാലത്ത് 10 മണിക്ക് എം. എം. റോഡിലെ ഐ.സി. ഐ. സി. ബാങ്ക് ഹാളിൽ നടക്കും. കെ. എസ്. എസ് ബി സംസ്ഥാന പ്രസിഡന്റ് ഒ.എസ്. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ മലബാർ മേഖല പ്രസിഡന്റ്്
എൻ. പവിത്രൻ അദ്ധ്യക്ഷത വഹിക്കും.


സിവിൽ ഓട്ടോകാഡ്് കോഴ്‌സ്
തലശ്ശേരി:കോളേജ് ഓഫ് എൻജിനിയറിംഗ് തലശ്ശേരി, തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഗവ. അംഗീകൃത സർട്ടിഫിക്കറ്റോടുകൂടിയുള്ള സിവിൽ ഓട്ടോകാഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഐ. ടി. ഐ, ഡിപ്ലോമ,ബിടെക്. ഫോൺ: 9846574238.


പുതുവത്സരാഘോഷം
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും 70 വയസ് തികഞ്ഞ പൂർവ്വ
വിദ്യാർത്ഥികളുടെ സംഗമവും ജനുവരി 4 ന് കാലത്ത് 10 മണിമുതൽ തലശ്ശേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ
31 നകം പേരുകൾ നൽകണം്. ഫോൺ: 9447485554, 9447610920.