കാഞ്ഞങ്ങാട്: അവസാന കോൺഗ്രസ്‌ പ്രവർത്തകൻ ജീവിച്ചിരിക്കുന്നതുവരെ ഇന്ത്യൻ മതേതരത്വത്തിന് അപകടം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ആർ.ഡി.ഒ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. അസ്സിനാർ സ്വാഗതവും വിനോദ് കുമാർ പള്ളയിൽവീട് നന്ദിയും പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ. നീലകണ്ഠൻ, അംഗം സി.കെ ശ്രീധരൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ഭാരവാഹികളായ പി. കെ. ഫൈസൽ, പി.ജി ദേവ്, അഡ്വ. കെ.കെ രാജേന്ദ്രൻ, അഡ്വ. എ. ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, ഗീതാകൃഷ്ണൻ, സെബാസ്റ്റ്യൻ പതാലിൽ, പി.വി സുരേഷ്, കെ.പി പ്രകാശൻ, കെ.വി സുധാകരൻ, കരുൺ താപ്പ, സുന്ദര ആരിക്കാടി, വി.ആർ വിദ്യാസാഗർ, മാമുനി വിജയൻ, എം.സി പ്രഭാകരൻ, ചന്ദ്രശേഖര റാവു, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായർ, കെ.പി.സി.സി അംഗങ്ങളായ ശാന്തമ്മ ഫിലിപ്പ്, കരിമ്പിൽ കൃഷ്ണൻ, കെ.വി ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ കെ. ഖാലിദ്, കെ. വാരിജാക്ഷൻ, സി. രാജൻ പെരിയ, ഡി.വി ബാലകൃഷ്ണൻ, ബാബു കദളിമറ്റം, എം. രാധാകൃഷ്ണൻ നായർ, പി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.

കോൺഗ്രസ് പ്രവർത്തകർ ആർ.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.