കാഞ്ഞങ്ങാട്: ജില്ലയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും മത-ധർമ്മ-സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും ജില്ലാ തല സംഗമം 25ന് മൂന്നിന് സംയുക്ത ജമാഅത്ത് കോൺഫറൻസ് ഹാളിൽ ചേരും. സംഗമത്തിൽ സംസ്ഥാന നേതാക്കളായ സുബൈർ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കർ പങ്കെടുക്കും. ബന്ധപ്പെട്ടവർ സംബന്ധിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയർമാൻ മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി എന്നിവർ അറിയിച്ചു.