തളിപ്പറമ്പ് :കുറുമാത്തൂർ ഗവ. ഐ.ടി.ഐക്ക് വേണ്ടി കൂനത്ത് നിർമ്മിച്ച പുതിയ
കെട്ടിടത്തിന്റെ ഉദ്ഘാടനം 23 ന് രാവിലെ 9 മണിക്ക് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് സ്‌പെക്ട്രം 2020 തൊഴിൽമേളയും നടക്കും.
2009 ൽ സ്ഥാപിക്കപ്പെട്ട കുറുമാത്തൂർ ഗവ. ഐ.ടി.ഐ ഇതുവരെ പഞ്ചായത്തിന്റെ മിനി ഇൻഡസ്ട്രിയൽ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കുറുമാത്തൂർ കൂനം എന്ന സ്ഥലത്ത് നാലരക്കോടി രൂപ ചെലവഴിച്ചാണ് ഇപ്പോൾ സ്വന്തം കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിനു ചുറ്റുമതിൽ, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചു.നിലവിൽ ഐ.ടി.ഐയിൽ കോൺക്രീറ്റ് റോഡ് നിർമ്മാണവും മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിൽ വർക്ക് ഷോപ്പ് ഷെഡ് നിർമ്മാണവും
പൂർത്തിയായി വരുന്നുമുണ്ട്. സ്‌പെക്ട്രം 2020 തൊഴിൽമേളയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും. ആദ്യ തൊഴിൽ മേളയും നാളെ നടക്കും.