പാപ്പിനിശേരി: കെ.പി. എസ്. ടി.എ. പാപ്പിനിശ്ശേരി ഉപജില്ലാ സമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം.പി. സി റാജുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ശ്രീജ, മഹേഷ് ചെറിയാണ്ടി, എം.സി. രേഷ് കുമാർ, കല്ലിക്കോടൻ രാഗേഷ്, കെ. മണീശൻ, ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി. പ്രജിത്ത്, എം.കെ. അരുണ, കെ.ദീപ, കെ.ശ്രീജിത്ത് കുമാർ, കെ. ദേവരാജൻ , എം.പി. റഷീദ, എ.കെ. അജിത, കെ.പി. ധനലക്ഷ്മി, ഷർമ്മിള ദയാനന്ദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:കെ.സി. ശ്രീജിത്ത് (പ്രസി.), വി.എസ്. ലാൽ (സെക്രട്ടറി) , കെ.പ്രശാന്ത് (ട്രഷറർ).

കെ.പി .എസ്. ടി.എ. പാപ്പിനിശ്ശേരി ഉപജില്ലാ സമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു