മട്ടന്നൂർ:വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ അടിസ്ഥാന വികസനത്തിന്റെ ഒന്നാംഘട്ടം ചൊവ്വാഴ്ച വൈകിട്ട് നാലിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 150 ഏക്കറിലെ പാർക്കിൽ 13.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനമാണ് നടക്കുക.

പാർക്കിലെ മെക്കാഡം റോഡിന്റെ നിർമ്മാണമാണ് പൂർത്തിയായത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത പ്രദേശമായതിനാൽ കയറ്റുമതി ലക്ഷ്യമിട്ടുള്ള വൻകിട വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ നിരവധിപേർ മുന്നോട്ടുവന്നിട്ടുണ്ട്. മട്ടന്നൂർ നഗരസഭാ വൈസ്‌ചെയർമാൻ പി. പുരുഷോത്തമൻ ചെയർമാനായും കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ കൺവീനറുമായി ഉദ്ഘാടന സംഘാടകസമിതി രൂപീകരിച്ചു.