അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥജി മഹാരാജ് ഭദ്രദീപം ജ്വലിപ്പിച്ച് തുടക്കം കുറിച്ചു.
അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരിയും ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടും അനുഗ്രഹഭാഷണം നടത്തി. തുടർന്ന് യജ്ഞാചാര്യൻ പാലക്കാട് തപോവനം ചിന്മയാ മിഷനിലെ സ്വാമി അശേഷാനന്ദജി മഹാരാജ് മാഹാത്മ്യപ്രഭാഷണം നടത്തി.
ഇന്നു രാവിലെ മുതൽ ദിവസവും ഗണപതിഹോമം, വിഷ്ണുസഹസ്രനാമം തുടർന്ന് ഭാഗവതപാരായണം, പ്രഭാഷണം എന്നിവയുണ്ടാകും. 29ന് അവഭൃഥസ്നാനം, യജ്ഞസമർപ്പണം തുടങ്ങിയ ചടങ്ങുകളോടെ സപ്താഹജ്ഞാന യജ്ഞം സമാപിക്കും.
പടം...
വടേശ്വരം മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കം കുറിച്ച് ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥജി മഹാരാജ് ഭദ്രദീപം തെളിക്കുന്നു