തളിപ്പറമ്പ്: ജ്യേഷ്ഠനെ ടൈൽസ് ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എഴുപതുകാരനായ അനുജൻ അറസ്റ്റിൽ. മോറാഴ ഒഴക്രോം നീലിയാർ കോട്ടത്തിന് സമീപത്തെ കോക്കാലൻ വീട്ടിൽ രാമുണ്ണി(70)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ രാമുണ്ണിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ നവംബർ 18 നായിരുന്നു സംഭവം. രാമുണ്ണിയുടെ ജ്യേഷ്ഠൻ കോക്കാലൻ വീട്ടിൽ ഗോവിന്ദനെയാണ് (84)അക്രമിച്ചത്. സ്വത്ത് സംബന്ധമായ തർക്കമാണ് പ്രകോപനത്തിന് കാരണം. ഗോവിന്ദൻ തന്റെ ക്വാർട്ടേഴ്‌സിന്റെ ജനൽഗ്ലാസ് കല്ലെറിഞ്ഞ് തകർത്തുവെന്നാരോപിച്ചായിരുന്നു രാമുണ്ണി അക്രമം കാട്ടിയത്.