പിലിക്കോട്: ലീഡർ കെ. കരുണാകരൻ അനുസ്മരണത്തിന്റെ ഭാഗമായി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി - നെഹ്റു പഠന കേന്ദ്രത്തിൽ ചിത്രരചനാ - കാർട്ടൂൺ മത്സരം -കരുണാഞ്ജലി സംഘടിപ്പിച്ചു.

എൽ പി, യു പി വിഭാഗം വിദ്യാർത്ഥികൾക്ക് ജല ഛായാചിത്ര മത്സരവും ഓപ്പൺ ടു ഓൾ വിഭാഗത്തിൽ കാർട്ടൂൺ മത്സരവുമാണ് സംഘടിപ്പിച്ചത്. അമ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കർണ്ണാടക കാർട്ടൂൺ അക്കാഡമി വൈസ് പ്രസിഡന്റും പ്രമുഖ കാർട്ടൂണിസ്റ്റുമായ വെങ്കിടകൃഷ്ണ ഭട്ട് എടനീർ കരുണാഞ്ജലി ഉദ്ഘാടനം ചെയ്തു. രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ചിത്രകലാ അദ്ധ്യാപകൻ ബിചേഷ് കോറോം സംസാരിച്ചു. എം. അശ്വിനികുമാർ സ്വാഗതവും കെ എം അജിത് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.പി. ബിജുവിനുള്ള ചികിത്സാ സഹായം പിഫാസോ പ്രസിഡന്റ് എം.കൃഷ്ണൻ കൈമാറി.

കരുണാഞ്ജലിയുടെ സമാപനം 25 ന് ദിനത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ബാലകൃഷ്ണൻ പെരിയ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തും. സ്കൂൾ കലോത്സവ പ്രതിഭകൾ ഒരുക്കുന്ന പ്രതിഭാ സംഗമവും നടക്കും.