പാനൂർ:തൃപ്പങ്ങോട്ട് പഞ്ചായത്ത്പാനൂർ കെ .കെ. വി .മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും കൊളവല്ലൂർ പി .ആ.ർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും എൻ .എസ് .എസ് ക്യാമ്പംഗങ്ങൾ കല്ലിക്കണ്ടി പുഴയോരം ശുചീകരിച്ചു.

തൃപ്പങ്ങോട്ടൂർ പഞ്ചായത്താണ് ക്യാമ്പംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി പുഴയോരസംരക്ഷണത്തിന് നേതൃത്വം നൽകിയത്. കല്ലിക്കണ്ടി എൻ എ എം. കോളേജ് ,പറേമ്മൽ യു.പി.സ്‌കൂൾ എന്നിവിടങ്ങളിലാണ് എൻ.എസ്.എസ് ക്യാമ്പ് നടക്കുന്നത് .
ചാക്ക് കണക്കിന് മാലിന്യങ്ങളാണ് വിദ്യാർത്ഥികൾ പുഴയിൽ നിന്ന് നീക്കം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന തെക്കയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സമീർ പറമ്പത്ത് ,പുല്ലാട്ടുമ്മൽ അമ്മദ് ഹാജി,​അഷ് റഫ് വാണിമേൽ അദ്വൈത്,​എസ്.ദേവ്,​എൻ.ആർ നെഹ്രുന്നീസ,ശ്രീ ശിവ ,അനന്ത ദേവ് സനൽകുമാർ,​ഹരി ലയ തുടങ്ങിയവർ നേതൃത്വം നൽകി