ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ സമാപനത്തിന്റെ
ഭാഗമായി രണ്ടാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം തുടങ്ങി.
എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി കുഞ്ഞിരാമൻ അധ്യക്ഷനായി.
സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ ബ്രോഷർ പ്രകാശനം ചെയ്തു.
നാട്ടകം സംസ്ഥാന പ്രസിഡന്റ് രാജ് മോഹൻ നീലേശ്വരം, നാടകം പ്രതിരോധം അതീജീവനം വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ.എഫ്.പി.ടി ദേശീയ സെക്രട്ടറി പി.വി രാജേന്ദ്രൻ, സംസ്ഥാന യുവജന കമിഷൻ അംഗം കെ. മണികണ്ഠൻ, എച്ച്. വേലായുധൻ, സിദിഖ് കുദ്റോളി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രചന അബ്ബാസ് സ്വാഗതവും കൺവീനർ കെ. വിജയകുമാർ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിന്റെ മുന്നോടിയായി നാടക പ്രവർത്തകൻ ബേവൂരിയിലെ എൻ.എ. കൃഷ്ണൻ സ്മൃതി കൂടാരത്തിൽ നിന്ന്
നാടക ജ്യോതി പ്രയാണം ആരംഭിച്ചു. തുടർന്ന് കെ.വി. കുഞ്ഞിരാമൻ ദീപശിഖ കൊളുത്തി.
ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മിസ്റ്റർ കാസർകോടായി തിരഞ്ഞെടുക്കപ്പെട്ട ലികേഷിന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. ട്രോഫി സമ്മാനിക്കുന്നു
യു.ഡി.എഫ് പ്രതിഷേധ സംഗമം ഇന്ന്
കാസർകോട്: യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം 4 ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ച് നടക്കും.
ബങ്കളം സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയം അമ്പതാം വാർഷികാഘോഷം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ ലോഗോ പ്രകാശനം ചെയ്യുന്നു
കരുണാഞ്ജലി ചിത്രകലാ മത്സരം കർണ്ണാടക കാർട്ടൂൺ അക്കാദമി വൈസ് പ്രസിഡന്റ് വെങ്കിടകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു.