കാഞ്ഞങ്ങാട് : ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി മേഖലാ കാൽനട പ്രചാരണ ജാഥകൾക്ക് തുടക്കമായി.
ചെമ്മട്ടംവയലിൽ നിന്നും തുടങ്ങിയ ബല്ല വില്ലേജ് ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വടകരമുക്കിൽ സമാപിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഡി.വി. അമ്പാടി ഉദ്ഘാടനം ചെയ്തു. സുരേഷ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ബി. ബാബു, ടി.പി രാജു, എ.കെ ആൽബർട്ട്, ബി. രാജൻ, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് വില്ലേജ് ജാഥ പടന്നക്കാട്ട് നിന്നാരംഭിച്ച് കൊവ്വൽ സ്‌റ്റോർ പരിസരത്ത് സമാപിച്ചു. കരീം കുശാൽ നഗർ ജാഥ ഉദ്ഘാടനം ചെയ്തു. ജാഫർ മുവാരികുണ്ട് അധ്യക്ഷനായി. കെ.കെ വത്സലൻ, ബല്ലാ രാജൻ, കെ.അനീഷ്, സി.എച്ച് അബ്ദുള്ള, എൽ.കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു.