കണ്ണൂർ: കണ്ണൂക്കര മാണിക്ക ശ്രീ കൂറുമ്പ തെയ്യമ്പള്ളി ക്ഷേത്തിൽ മോഷണം. ഭണ്ഡാരം തകർത്ത മോഷ്ടാവ് 1500 രൂപയോളം മോഷ്ടിച്ചു. മറ്റൊരു ഭണ്ഡാരം ഭാഗികമായി തകർത്ത നിലയിലാണ്. കമ്പിപ്പാര കൊണ്ടാണ് ഭണ്ഡാരങ്ങൾ തകർത്തത്. സ്റ്റോർ റൂമും വഴിപാട് കൗണ്ടറും തകർത്തിട്ടുണ്ട്. 28, 29 തിയതികളിൽ ക്ഷേത്രത്തിൽ തിരുമുടി മഹോത്സവം നടക്കുന്നതിനിടയിലാണ് മോഷണം നടന്നത്.
2014ൽ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടന്നിരുന്നു. പ്രതിയായ പത്തനംതിട്ട റാന്നിയിലെ യുവാവിനെ രണ്ടാഴ്ചമുമ്പാണ് പൊലീസ് പിടികൂടിയത്. മറ്റൊരു കേസിൽ അറസ്റ്റിലായ ഇയാൾ ഈ കേസിലെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. അന്ന് 1000 രൂപയാണ് കിട്ടിയതെന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം. വർഷങ്ങൾക്ക് മുമ്പ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കിമാറ്റി മോഷണശ്രമം നടന്നിരുന്നു. കണ്ണൂർ ടൗൺ പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.