കാഞ്ഞങ്ങാട്: കാസർകോട് അഗ്രി ഹോർട്ടി സൊസൈറ്റി കാർഷിക പുഷ്പ ഫല സസ്യ പ്രദർശനം ഇന്നു മുതൽ ജനുവരി ഒന്നു വരെ ബേക്കൽ കോട്ടയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് മന്ത്രി ഇ. ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും.
പ്രദർശന നഗരിയിൽ വിവിധ ഇനം മത്സരങ്ങൾ നടക്കും. നാളെ വൈകീട്ട് ആറിന് ഗാനമേള. 26ന് രാവിലെ പത്ത് മുതൽ വെജിറ്റബിൾ കാർവിംഗ്, സലാഡ് അറേഞ്ച്‌മെന്റ്, ഫ്ളോറൽ കാർപെറ്റ് എന്നിവ നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഓലമടയൽ മത്സരം . 27ന് രാവിലെ പത്ത് മണി മുതൽ വിള ആരോഗ്യ പരിപാലന സെമിനാർ. 28ന് പത്ത് മണി മുതൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം. വൈകീട്ട് ആറിന് ഓൾഡ് ഈസ് ഗോൾഡ് പരിപാടി. 29ന് വൈകീട്ട് ആറിന് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികളുടെ കലാപരിപാടികൾ. 30ന് നാലു മണി മുതൽ കൃഷി വകുപ്പ് ജീവനക്കാരുടെ ഗാനമജ്ഞരി. 31ന് രണ്ടുമണി മുതൽ നാലു മണിവരെ പാചക മത്സരം,രാത്രി കോമഡി നൈറ്റും ഗാനമേളയും . ജനുവരി ഒന്നിന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം.
വാർത്താസമ്മേളനത്തിൽ ബി.വി ഉമേഷ്, ബാബുരാജ്, സുകുമാരൻ പൂച്ചക്കാട്, അജയൻ പാറയിൽ, സൈഫുദ്ധീൻ കളനാട് എന്നിവർ സംബന്ധിച്ചു.