പിലിക്കോട്: കേരള പൂരക്കളി കലാഅക്കാഡമി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂരക്കളി പ്രദർശനവും മറുത്തുകളിയും സംഘടിപ്പിച്ചു. കരക്കക്കാവ് ഭഗവതി ക്ഷേത്ര പരിസരത്തു നടന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കരക്കക്കാവ് ക്ഷേത്രം സ്ഥാനികർ ഭദ്രദീപം കൊളുത്തി. മലബാർ ദേവസ്വം ബോർഡ് ഉത്തരമേഖല ചെയർമാൻ സി.കെ. നാരായണപണിക്കർ, എൻ. കൃഷ്ണൻ, എൻ.ടി. ചന്ദ്രൻ, എൻ. അപ്പു, കെ. രവീന്ദ്രൻ, എം. ഗംഗാധരൻ, പി.വി. സുബ്രഹ്മണ്യൻ, ടി.വി. ശ്രീജിത് പ്രസംഗിച്ചു. കുന്നച്ചേരി ഭഗവതി ക്ഷേത്രം, കുണിയൻ പറമ്പത്തറ ഭഗവതി ക്ഷേത്രം, പടന്നക്കടപ്പുറം പൂരക്കളി സംഘം, മുഴക്കോം ചാലക്കാട്ട് മഠം, ചെക്കിപ്പാറ ഭഗവതി ക്ഷേത്രം എന്നിവയുടെ പൂരക്കളി പ്രദർശനവും കൊടക്കാട് ജനാർദ്ദന പണിക്കർ, പിലിക്കോട് പവിത്രൻ പണിക്കർ എന്നിവരുടെ മറുത്തുകളിയും അരങ്ങേറി.