കണ്ണൂർ : വികസനത്തെക്കുറിച്ചുളള കാഴ്ചപ്പാടിൽ പുതു തലമുറയ്ക്ക് തിരിച്ചറിവുണ്ടായി എന്നതിന്റെ സൂചനയാണ് കാർഷിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനിൽ കുമാർ പറഞ്ഞു. തില്ലങ്കേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ തരിശു രഹിത ഗ്രാമമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെൽവയലുകളെ തിരിച്ചു കൊണ്ടുവരികയെന്ന പ്രധാനപ്പെട്ട ലക്ഷ്യമാണ് നമ്മുടെ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. കാർഷിക വികസന വകുപ്പിന്റെയും പഞ്ചായത്തുകളുടെയും ജനങ്ങളുടെയും ഏകോപനത്തിലൂടെ കേരളത്തിലെ തരിശു ഭൂമികളെ പ്രയോജനപ്രദമാക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. കെ. സുരേഷ് ബാബു, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. സുഭാഷ്, ഹരിതകേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർ (തിരുവനന്തപുരം) ഹരിപ്രിയാദേവി, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ലാൽ ടി. ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ എ. കെ. വിജയൻ, ഹരിതകേരളം മിഷൻ ജില്ല കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം രാമകൃഷ്ണൻ, ഇരിട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി ലത, തില്ലങ്കേരി കൃഷി ഓഫീസർ കെ അനുപമ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷിഹാസ് മുസ്തഫതുടങ്ങിയവർ പങ്കെടുത്തു.