satheesh
സതീഷ്.

പാനൂർ: വൈദ്യുതി ബോർഡ് ജീവനക്കാരുടെ അനാസ്ഥ കാരണം റോഡിൽ നീക്കംചെയ്യാതെ കിടന്ന തെങ്ങിൻതടിയിൽ ബൈക്ക് തട്ടി വീണയാൾക്ക് ദാരുണാന്ത്യം. പൂക്കോം മത്സ്യ മാർക്കറ്റിലെ ജീവനക്കാരൻ പാലത്തായിലെ സതീഷ് (37) ആണ് മരിച്ചത്.

സംഭവത്തിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു.

സതീഷ് പുലർച്ചെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു അപകടം. ഞായറാഴ്ച അർദ്ധരാത്രി തെങ്ങ് റോഡിനു കുറുകെ വീണ് സ്ഥലത്ത് വൈദ്യുതിബന്ധം നിലച്ചിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തെങ്ങ് മുറിച്ചു മാറ്റുകയോ, അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. റോഡിൽ തെങ്ങ് വീണുകിടക്കുന്നത് അറിയാതെ അതുവഴി ബൈക്കിലെത്തിയ സന്തോഷ് അതിൽത്തട്ടി തെറിച്ചു വീഴുകയായിരുന്നു.

വൈദ്യുതി ബോ‌‌ർഡിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസും കാട്ടിമുക്ക് എലാങ്കോട് റോഡും ഉപരോധിച്ചതിനെ തുടർന്നാണ് ചൊക്ലി പൊലീസ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

പാലത്തായിലെ പരേതനായ നാണുവിന്റെയും നാണിയുടെയും മകനാണ് സതീഷ്. ഭാര്യ: ദീപ. മക്കൾ സ്വതിത് ദേവ്, സംവൃതദേവ്.