നീലേശ്വരം: വലയസൂര്യഗ്രഹണം ഇന്ത്യയിൽ ആദ്യമായി നിലക്കാഴ്ചയുണ്ടാകുന്നത് നീലേശ്വരം തൈക്കടപ്പുറത്തെന്ന് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ കീഴിലുള്ള കോഴിക്കോട് പ്ലാനറ്റേറിയം അധികൃതർ അറിയിച്ചതായി നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ അപൂർവ പ്രപഞ്ച പ്രതിഭാസം ശാസ്‌ത്രോത്സവമാക്കി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നീലേശ്വരം ജനതയും രാജ്യത്തിന്റെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വാനശാസ്ത്രജ്ഞരും. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ കീഴിലുള്ള കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ, നെയ്തൽ തൈക്കടപ്പുറം, കാഞ്ഞങ്ങാട് നെഹ്രു കോളേജ് ഭൗതീക ശാസ്ത്ര വിഭാഗം എന്നിവർ ചേർന്ന് ഒട്ടേറെ അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വലയസൂര്യഗ്രഹണം കാണാനായി ബിഗ് സ്‌ക്രീനുകൾ, പ്രത്യേക ദൂരദർശിനികൾ എന്നിവയ്ക്ക് പുറമെ കണ്ണട ഉപയോഗിച്ച് നേരിട്ടുകാണാൻ 1200 കണ്ണടകളും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, പി.പി. മുഹമ്മദ് റാഫി, പി.വി. സുധീർ കുമാർ, കെ. പ്രവീൺ, കെ.വി. സുധാകരൻ, എം. ലത, എം.പി. ചന്ദ്രൻ, കെ. രമാദേവി എന്നിവർ പങ്കെടുത്തു.

പൂരക്കളി കലാ അക്കാഡമി സംസ്ഥാന സമ്മേളന ഭാഗമായി കാലിക്കടവിൽ സംഘടിപ്പിച്ച അനുബന്ധ പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു