പയ്യന്നൂർ: കാങ്കോൽ കുണ്ടയം കൊവ്വൽ സഹൃദയ സാംസ്‌കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് വൈകിട്ട് ഏഴിന് സി.സത്യപാലന്റെ അദ്ധ്യക്ഷതയിൽ നടനും നാടക സംവിധായകനുമായ പയ്യന്നൂർ മുരളി ഉദ്ഘാടനം ചെയ്യും. തുടർന്ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ 'കാരി ' നാടകം അരങ്ങേറും. 25 ന് തിരുവനന്തപുരം സൗപർണ്ണികയുടെ 'ഇതിഹാസം', 26 ന് 'മഹാകവി കാളിദാസൻ ', 27 ന് കണ്ണൂർ നാടക സംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും' 28 ന് പയ്യന്നൂർ രംഗകലയുടെ 'മണക്കാടൻ ഗുരിക്കൾ ' എന്നീ നാടകങ്ങൾ അരങ്ങിലെത്തും.

29 ന് കേരള ഫോക്ക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പാഴൂർ സ്മാരക ഗുരുകുലം അവതരിപ്പിക്കുന്ന മുടിയേറ്റ് അരങ്ങേറും.എല്ലാ ദിവസവും നാടക ചർച്ചകളും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ ശിവകുമാർ കാങ്കോൽ, കോക്കാട് നാരായണൻ, കെ.പി.കണ്ണൻ, ഭാസ്‌കരൻ കാളീശ്വരം, കെ.ദിവാകരൻ മാസ്റ്റർ, പി.വി.സുരേഷ് കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.