ഇരിട്ടി: അടുത്ത ഒന്നര വർഷക്കാലം കൊണ്ട് സംസ്ഥാനത്ത് രണ്ട് ലക്ഷം പേർക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി
ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇരിട്ടിയിൽ ഇരിട്ടി ലാൻഡ് ടീബ്യൂണൽ ഓഫീസിന്റെയും ചാവശ്ശേരി റവന്യൂ ക്വാർട്ടേഴ്‌സിന്റെയും ആറളം വില്ലേജ് ഓഫീസിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു.മന്ത്രി മൂന്നര വർഷക്കാലം കൊണ്ട് 11, 600 പട്ടയം കൊടുക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ജന്മിത്വം അവസാനിച്ച് അൻപത് വർഷം കഴിഞ്ഞ നാട്ടിലാണ് അർഹതപ്പെട്ട പാവങ്ങൾ ഭുമിയില്ലാത്തെ അലയുന്നത്.

വില്ലേ ജ്ഓഫീസുകൾ ജനസൗഹൃദമായി മാറണം. നാലും പത്തും തവണകളായി വില്ലേജ് ഓഫീസുകൾ കയറി ഇങ്ങേണ്ടുന്ന അവസ്ഥയുണ്ടാകരുത്. ആദ്യത്തെ തവണ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. ജനങ്ങൾക്ക് നല്ല സേവനങ്ങൾ നൽകുമ്പോൾ അത് നല്ല സർക്കാറിന്റെ മുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു,

ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു, പി.പി അശോകൻ, എൻ.ടി റോസമ്മ, ഷിജി നടുപ്പറമ്പിൽ, തോമസ് വർഗീസ്, കെ ശ്രീധരൻ, പി.കെ ജനാർദ്ദനൻ, ബാബുരാജ്, ബെന്നിച്ചൻ മഠത്തിനകം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ ടി.വി സുഭാഷ് സ്വാഗതവും എ. ഡി. എം ഇ. പി മേഴ്‌സി നന്ദിയും പറഞ്ഞു