തളിപ്പറമ്പ്: സരസ് മേളയുടെ നാലാം ദിനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെ സംരംഭ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സി.ഡി.എസ് ചെയർപേഴ്‌സൺ വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. നിഫ്റ്റ് ഫാക്കൽറ്റി മുക്തി എസ് ,ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ വിനോദ് നാരായണൻ , ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ഹനീഷ് കെ എന്നിവർ വിഷയാവതരണം നടത്തി. കണ്ണൂർ വിമാനത്താവള സംരംഭ സാധ്യതകളെക്കുറിച്ചും പുതിയ വ്യവസായം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
ജില്ലാ പ്രോഗ്രാം മാനേജർ ആര്യശ്രീ സ്വാഗതവും കല്യാശ്ശേരി സി.ഡി.എസ് ചെയർപേഴ്‌സൺ എൻ. പി. ഗീത നന്ദിയും പറഞ്ഞു.