തൃക്കരിപ്പൂർ: പൗരാവകാശ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി 31ന് തൃക്കരിപ്പൂരിൽ പൗരാവകാശ സംരക്ഷണ റാലി നടത്തും. വൈകുന്നേരം 4 മണിക്ക് ബീരിച്ചേരി ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിക്കുന്ന റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. എം. രാജ ഗോപാലൻ എം.എൽ.എ, വിവിധ രാഷ്ട്രീയ മത നേതാക്കൾ അഭിസംബോധന ചെയ്യും.
തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്ലിം സംഘടനാ ഭാരവാഹികളായ ചുഴലി മുഹ്‌യുദ്ദീൻ മൗലവി, ഇസ്മായിൽ സഅദി, എം.ടി.പി മുഹമ്മദ് കുഞ്ഞി, എ.ജി അക്ബറലി, എൻ. അഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ, സി.പി അബ്ദുല്ല സഅദി, വിവിധ മഹൽ ജമാഅത്ത് പ്രതിനിധികൾ, പി .കെ.എം കുട്ടി പ്രസംഗിച്ചു.