നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
രൂപീകരണ യോഗം കെ.സി. മാനവർമ രാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: ക്ഷേത്രം തന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരി (മുഖ്യ രക്ഷാധികാരി), ക്ഷേത്രം കോയ്മ പാട്ടത്തിൽ കുഞ്ഞമ്പു നായർ, കെ.കെ. നാരായണൻ, പി.യു. ഉണ്ണിക്കൃഷ്ണൻ നായർ, പി. കുഞ്ഞിരാമൻ നായർ (രക്ഷാധികാരികൾ), കെ.സി. മാനവർമ രാജ (ചെയർമാൻ), പി.യു. രാമകൃഷ്ണൻ (വർക്കിംഗ് ചെയർമാൻ), ടി.വി. നാരായണൻ (ജനറൽ കൺവീനർ), ടി.വി. ജിതേഷ് (കൺവീനർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഫെബ്രുവരി 21 മുതൽ 26 വരെയാണ് ബ്രഹ്മകലശോത്സവം.

പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം കെ.സി. മാനവർമ രാജ ഉദ്ഘാടനം ചെയ്യുന്നു.