രാജപുരം: തായന്നൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായി 28ന് പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നൂറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ, കെ. ആനന്ദവല്ലി, ടി.വി മധുകുമാർ, മുസ്തഫ തായന്നൂർ, എ. സുരേഷ്, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.