കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടം നടക്കുന്ന കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലേക്ക് പ്രവാസികളുടെ കലവറ. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമുൾപ്പെടെ നിരവധി വാഹനങ്ങളിൽ ഘോഷയാത്രയായി കഴകത്തിലെത്തിച്ചു. 25 കിന്റൽ അരി ,2000 തേങ്ങ, 20 കിന്റൽ പലവ്യഞ്ജനം, 15 കിന്റൽ തക്കാളി ,15 കിന്റൽ മറ്റു പച്ചക്കറി, ഗൾഫിൽ നിന്നും പ്രത്യേകം കൊണ്ടുവന്ന അണ്ടിപരിപ്പ് ഈത്തപ്പഴം, മുന്തിരി ചായപ്പൊടി തുടങ്ങിയവയാണ് കൊണ്ടു വന്നത് .പെരിയയിൽ പ്രവാസി കലവറ വാഹനത്തിന് മെട്രോ മുഹമ്മദ് ഹാജി ഫ്‌ളാഗ് ഒഫ് ചെയ്തു. ജനാർദ്ദനൻ പുല്ലൂർ അദ്ധ്യക്ഷത വഹിച്ചു . നാരന്തട്ട മുരളിധരൻ നമ്പ്യാർ, കൃഷ്ണൻകക്കോട്ട് , കെ.പീതാംബരൻ, മണി മേലെ കല്ല്യോട്ട്,രമേഷ് യാദവ്, ബാബു കുന്നത്ത് എ.അശോകൻ എന്നിവർ പ്രസംഗിച്ചു