b-s-yediyurappa

കണ്ണൂർ :കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയ്ക്ക് എതിരെ കണ്ണൂർ കാൾടെക്‌സിലും പഴയങ്ങാടിയിലെ മാടായിക്കാവിലും കരിങ്കൊടി പ്രതിഷേധം. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം.

യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തെ തുടർന്ന് പഴയങ്ങാടിയിൽ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവ് എ.വി സനിലിനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. രണ്ട് സംഘടനകളിൽ നിന്നുമായി മറ്റ് നിരവധി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാടായിക്കാവിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തുന്ന യദിയൂരപ്പയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ്‌,കെ.എസ്.യു തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മാടായിക്കാവിൽ ദർശനത്തിനു ശേഷം യദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി.