തലശ്ശേരി: 1971ൽ രാജസ്ഥാനിലെ നാഗി പോസ്റ്റ് അക്രമിച്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരിച്ചടി നൽകിയതിന്റെ ഓർമ്മയ്ക്കായി 28 ന് കാലത്ത് 10 മണിക്ക് ധർമ്മടം ബീച്ച് പാർക്കിൽ വിജയദിന വാർഷികം ആഘോഷിക്കുന്നു. . യുദ്ധവിജയ സ്മരണക്കായി നടക്കുന്ന 'സാന്റ് ഡ്യുഡേ' ആഘോഷത്തിൽ വിമുക്തഭടന്മാർ ഒന്നടങ്കം പങ്കെടുക്കും. ചടങ്ങിൽ കേണൽ യു.ദാമോദരന്റെ സ്മരണ പുതുക്കും. ജനറൽ കൺവീനർ പി.ലക്ഷ്മണൻ, ക്യാപ്റ്റൻ പി.സി.പ്രദീപ്, ഹവിൽദാർ കെ.ജയരാജ്, ഹവിൽദാർ സനൽ എന്നിവർ സാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന്
തലശ്ശേരി: താവഴി സ്വത്ത് ആധാരമെഴുത്തുകാരന്റേയും, രജിസ്‌ട്രേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയു ഒത്താശയോടെ, ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുമുണ്ടാക്കി നാല് പേർ തട്ടിയെടുത്തതായി സ്ഥലമുടമയുടെ ഭാര്യയും മക്കളും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..
എടക്കാട് കച്ചേരിയിൽ ശ്രീജിത്ത്, അമ്മ ശൈലജ, സഹോദരി ഹെൻസ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ലാൻഡ് മാഫിയ ഉദ്യോഗസ്ഥ കൂട്ട് കെട്ട് വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണമുന്നയിച്ചത്.ധർമ്മടം വില്ലേജിൽപ്പെട്ട അണ്ടല്ലൂരിലെ പരേതനായ വെങ്കിലാട്ട് ശ്രീധരനും സഹോദരി സൗമിനിക്കും അവകാശപ്പെട്ട 92 സെന്റ് സ്ഥലമാണ് തിരിമറി നടത്തി തട്ടിയെടുത്തതെന്നാണ് ആരോപണം. ജില്ലാ കളക്ടറായി ബാലകിരണിന്റെ പേരിൽ വ്യാജ ഉത്തരവ് ( ജി. 1.38469/09) ഇറക്കി ഇലംമ്പലായി യശോദക്ക് നികുതി അടക്കാൻ അനുവാദം നൽകിയെന്നാണ് ഇവർ ആരോപിക്കുന്നത്. താൻ കബളിക്കപ്പെട്ടുവെന്ന് മനസ്സിലായ പിതാവ് ശ്രീധരൻ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിലും പരാതി നൽകിയിരുന്നു. ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവർക്കും പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഈ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി മകൻ ശ്രീജിത്ത് പറഞ്ഞു.