ചെറുവത്തൂർ: കാരിയിൽ എ.എൽ.പി സ്കൾ സപ്തതി ആഘോഷത്തിന് കുട്ടികളുടെ നാടക ക്യാമ്പോടെ തുടക്കമായി. നാടക് ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പി ച്ച ക്യാമ്പ് നാടക പ്രവർത്തകൻ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അധ്യക്ഷനായിരുന്നു. ടി.വി. പ്രകാശൻ, എം. വിജയൻ, യു. ജനാർദനൻ എന്നിവർ സംസാരിച്ചു. വിജേഷ് കാരിയിൽ, എം. രാമചന്ദ്രൻ, സുധീഷ് കയ്യൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വി. സുനിൽ കുമാർ സ്വാഗതവും ബേബി ശാന്തിനി നന്ദിയും പറഞ്ഞു.
സപ്തതി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 ന് എം. രാജഗോപാലൻ എം.എൽ.എയും മുൻ എം.എൽ.എ കെ. കുഞ്ഞിരാമനും സ്കൂളിലെ ആദ്യ പഠിതാക്കളായ എഴുപത് പേരും ചേർന്ന് ചെരാതുകൾ തെളിയിച്ച് നിർവഹിക്കും.