മാഹി: പൗരത്വ ഭേദഗതി ബിൽ ദേശ രക്ഷക്ക് എന്ന മുദ്രാവാക്യവുമായി ഇന്ന് വൈകിട്ട് 4.30 ന് മാഹി വളവിൽ കടപ്പുറത്തു നിന്നും സ്വാഭിമാൻ റാലി ആരംഭിക്കും.നഗരത്തെ വലം വെച്ചതിന് ശേഷം മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ രാജേഷ് നാദാപുരം പ്രസംഗിക്കും.
ബി.ജെ.പി പ്രതിഷേധിച്ചു
കണ്ണൂർ: ജില്ലയിൽ വിവിധ ക്ഷേത്ര ദർശനത്തിനായ് എത്തിയ കർണ്ണാടക മുഖ്യമന്ത്രി ബി.എസ.് യദ്യൂരപ്പ യെ പഴയങ്ങാടിയിൽ വച്ച് അക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗണിൽ പ്രകടനം നടത്തി.പ്രകടനത്തിന് പി.കെ വേലായുധൻ, എ.ഒ. രാമചന്ദ്രൻ ,സി.സി. രതീഷ്, പ്രഭാകരൻ കടന്നപ്പള്ളി, ഹരീഷ് ബാബു, കെ. രതീഷ്.ബാബു ഒതയോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
മുസ് ലിം യൂത്ത് ലീഗ് മണ്ഡലം സമ്മേളനം
പാനൂർ: മുസ് ലിം യൂത്ത് ലീഗ് കൂത്ത്പറമ്പ് മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സെമിനാർ കൂത്ത്പറമ്പ് മാറോളിഘട്ടിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈർ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 27 വൈകുന്നേരം 6 :30ന് കടവത്തൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ വി നാസർ മാസ്റ്റർ, മണ്ഡലം ലീഗ് സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ഭാരവാഹികളായ നൗഷാദ് അണിയാരം, ടി കെ ഹാരിസ്, അഡ്വ ഷാജഹാൻ, യൂസഫ് പുതിയാടം ,വി ഫൈസൽ മാസ്റ്റർ, എം ഒ പി മഹബൂബ്, വി ജാഫർ സംബന്ധിച്ചു.
അപേക്ഷാതീയതി നീട്ടി
ഇരിട്ടി: ഇരിട്ടി സെൻട്രൽ ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഇരിട്ടി കേന്ദ്രത്തിനു കീഴിൽ തൊഴിലെടുക്കുന്നവർക്കായി പാർട്ട് ടൈം എൻജിനിയറിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയ്യതി അടുത്ത മാസം 10 വരെ നീട്ടി. ക്ലാസ്സ് 4 ജീവനക്കാർക്ക് പ്രമോഷനും വിദേശ തൊഴിലവസരങ്ങൾക്കും അനുയോജ്യമായ കോഴ്‌സാണിത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, എ സി ആന്റ് ഫ്രിജറേഷൻ എന്നിവയിലാണ് പ്രവേശനം ലഭിക്കുക. പത്താം തരം വിജയിച്ചവരാകണം അപേക്ഷകർ. 2 വർഷമാണ് കോഴ്‌സ് ദൈർഘ്യം. താൽപ്പര്യമുള്ളവർ ഇരിട്ടി നേരം പോക്ക് റോഡിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫിസിൽ അപേക്ഷ നൽകണം.ഫോൺ : 04902491 101, 94009 16742 , 8547181000.
വായനശാല വാർഷികം
പാനൂർ:പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം വായനശാലയുടെ 72 ാം വാർഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡിസംബർ 26 മുതൽ 29 വരെ നടക്കും. ഗ്രന്ഥാലയം ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി. 26 ന് 6 മണിക്ക് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം.കെ. കെ. പവിത്രൻ ഉദ്ഘാടനം ചെയ്യും.27 ന് 10 മണിക്ക് ശാന്തിഗിരിയുടെ നേതൃത്വത്തിൽ ആയുർവ്വേദ ക്യാമ്പ് പാനൂർ സി .ഐ .ടി.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മുൻ കാല സാരഥികളെ ആദരിക്കും.11 മണിക്ക് കേരള ഫോക് ലോർ അക്കാഡമി പി.ആർ.ഒ. ലവ് ലിൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും.3 മണിക്ക് സ്ത്രീ സദസ്സ് പാനൂർ നഗരസഭ ചെയർപേഴ്‌സൺ ഇ.കെ.സുവർണ്ണ ഉദ്ഘാടനം ചെക്കും.28 ന് 10 മണി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സെമിനാർ മുൻ മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും. 6 മണിക്ക് സാംസ്‌കാരിക സമ്മേളനം പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും' 29ന് 9 മണിക്ക് ഉദ്ഘാടന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.കെ.മുരളീധരൻ എം.പി അദ്ധ്യക്ഷത വഹിക്കും' 8 മണിക്ക് പ്രശസ്ത സംഗീത സംവിധായകൻ ഡോ. ജാസി ഗിഫ്റ്റ് നേതൃത്വം നല്കുന്ന പാട്ടു വഞ്ചി നാടൻ പാട്ട്ഗാനമേള നടക്കും.
പത്രസമ്മേളനത്തിൽ രാജു കാട്ടുപുനം (ജന: കൺവീനർ സംഘാടക സമിതി) അഷ്റഫ് കുനിയിൽ (ചെയർമാൻ, സംഘാടക സമിതി) കെ.പി.അനിഷ്, സി.കെ.രവി, സജീന്ദ്രൻ പാലത്തായി, സി.വി.പ്രേമൻ , പങ്കെടുത്തു.