കണ്ണാടിപ്പറമ്പ്: നാടകോത്സവത്തിന് തിരിതെളിഞ്ഞു. ഇന്നലെ വൈകിട്ട് 6 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിലെ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ ഓഡിറ്റോറിയത്തിൽ പ്രശസ്ത നാടക - സിനിമാ നടി നിലമ്പൂർ അയിഷ ഉദ്ഘാടനം നിർവഹിച്ചു. ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സി.വി.സലാം രചിച്ച 'എല്ലാ മരത്തിലും തീയുണ്ട് ' എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ: കെ.പി.മോഹനൻ നിർവഹിച്ചു. തുടർന്ന് കണ്ണൂർ പ്രശാന്ത് നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറി.
ഇന്ന് തിരുവനന്തപുരം വേദവ്യാസയുടെ മറിമായം , 26 ന് കെ.പി.എ.സി യുടെ മുടിയനായ പുത്രൻ , 27 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ , 28 ന് കോട്ടയം ദർശനയുടെ മഴ നനയാത്ത മക്കൾ , 29 ന് കോഴിക്കോട് നാടക സഭയുടെ പഞ്ചമി പെറ്റ പന്തിരുകുലം എന്നീ നാടകങ്ങൾ അവതരിപ്പിക്കും.