മട്ടന്നൂർ: നായിക്കാലി ദ്വീപ് ടൂറിസം പദ്ധതിയെ ഏറ്റവും മികച്ച ഇന്റർനാഷണൽ ടൂറിസം സെന്ററാക്കി മാറ്റുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കൂടാളി പഞ്ചായത്തിലെ നായ്ക്കാലി ടുറിസം പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും നിർമ്മാണ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. 20 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 9 കോടിയുടെ എസ്റ്റിമേറ്റ് ആണ് നിലവിൽ കണക്കാക്കിയിരിക്കുന്നത്. ഇതിൽ 6 കോടിയുടെ ഒന്നാം ഘട്ട നിർമ്മാണമാണ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് എത്തുന്ന വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു കേന്ദ്രമാണ് ഇത്. വിനോദ സഞ്ചാര കേന്ദ്രത്തോടൊപ്പം കൺവൻഷൻ സെന്ററും ഫുഡ് കോർട്ടും ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഫൽ അധ്യക്ഷത വഹിച്ചു. ജി.വെങ്കിട്ടരമണ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് , ജില്ലാ ടുറിസം ഡെപ്യൂട്ടി ഡയറക്ടർ പി മുരളീധരൻ , മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ , കെവി രാജശ്രീ , കെ ശ്രീജ , എൻ.വി ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.