കണ്ണൂർ:പുതുവർഷത്തിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കെ വ്യാപാരികൾ ആശങ്കയുടെ നടുവിൽ.ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പെട്ടെന്ന് ഇല്ലാതായാൽ മത്സ്യവും മാംസവും പോലെയുള്ള വസ്തുക്കളുടെ വില്പന എങ്ങനെ സാദ്ധ്യമാകുമെന്നതിൽ തുടങ്ങുന്നു വ്യാപാരികളുടെ ആശങ്ക.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധന തീരുമാനം കാര്യമായി ബാധിക്കുന്നത് വ്യാപാരികളെയാണ്.

ഉപഭോക്താക്കളിൽ തുണിസഞ്ചി ഉപയോഗിക്കുന്ന ശീലം ഉണ്ടായിട്ടില്ല. പലയിടത്തും പ്ളാസ്റ്റിക് കവറുകൾ നല്കുന്നില്ലെങ്കിലും പണം കൊടുത്ത് തുണിസഞ്ചികൾ വാങ്ങേണ്ടിവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇല്ലെങ്കിൽ ഭീമമായ ബാധ്യത വ്യാപാരികൾക്കാകും. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ലംഘിക്കുന്നവർക്ക് ആദ്യത്തെ തവണ 10,000 രൂപയാണ് പിഴ. രണ്ടാമതും പിടിക്കപ്പെട്ടാൽ 25000 രൂപയും വീണ്ടും ആവർത്തിച്ചാൽ 50,000 രൂപ പിഴയീടാക്കും.ഒപ്പം പ്രവർത്താനുമതി റദ്ദാകും.

ബൈറ്റ്

അടുത്ത മാസം 15 വരെ ഇതു സംബന്ധിച്ച പരിശോധന നടത്തരുതെന്ന കോടതി ഉത്തരവിലാണ് പ്രതീക്ഷ.അശാസ്ത്രീയമായ ഈ തീരുമാനം നടപ്പാക്കുന്നതിന് പകരം പ്ലാസ്റ്റിക് ശേഖരിക്കാൻ സംവിധാനം വേണം. ജനങ്ങളിൽ അടിയുറച്ച ഒരു സംസ്കാരം മാറ്റുന്നതിന് മുൻപ് ഒരു പഠനം നടത്തിയിട്ടില്ല- ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ്)​

ബൈറ്റ്

പതിനായിര കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണി

ത്.പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ നിർബന്ധബുദ്ധി കാട്ടരുത്. വ്യാപാരികളും പ്ളാസ്റ്റികിന് എതിരായി ചിന്തിക്കുന്നവരാണ്- വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വി.വി ഗോപിനാഥ്.

നിരോധനം

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, കുപ്പികൾ എന്നിവയുടെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയാണ് നിരോധിക്കുന്നത്