വാക് ഇൻ ഇന്റർവ്യൂ
അസിസ്റ്റന്റ് തസ്തികയിൽ കൂലി അടിസ്ഥാനത്തിൽ പരാമാവധി 28 ദിവസത്തെ കാലയളവിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 3ന് രാവിലെ 10 മണിക്ക് സർവകലാശാല താവക്കര ആസ്ഥാനത്ത് നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം എത്തിചേരണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
സേവനങ്ങൾ ലഭ്യമല്ല
താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടക്കുന്നതിനാൽ 27 മുതൽ 30 വരെ സർവകലാശാലയിൽ നിന്നുള്ള സേവനങ്ങൾ (വിദൂര വിദ്യാഭ്യാസ വിഭാഗം ഉൾപ്പെടെ) ലഭ്യമല്ല.
സമ്പർക്ക ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 28,29 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ നടക്കും..