തൃക്കരിപ്പൂർ: ഉദിനൂരിൽ നടന്ന സംസ്ഥാനതല പ്രൊഫഷണൽ നാടൻകലാ മത്സരത്തിൽ (പെരമ്പറഘോഷം) തൃശൂർ നാടൻപാട്ട് കളിക്കൂട്ടത്തിന്റെ തുടിത്താളം ഒന്നാം സ്ഥാനം നേടി. വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥ രണ്ടാം സ്ഥാനവും കണ്ണൂർ വടക്കൻസിന്റെ മാമാങ്കം മൂന്നാം സ്ഥാനവും നേടി.
കേരളത്തിലെ ആറ് പ്രൊഫഷണൽ നാടൻ കലാ സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. എം.രാജഗോപാലൻ എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. പ്രശസ്ത സിനിമാ നടൻ മഞ്ജുളൻ വിശിഷ്ടാതിഥിയായി. ജൂറി കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ നാറോത്ത് മത്സരം വിലയിരുത്തി സംസാരിച്ചു.
സംഘാടക സമിതി വൈസ് ചെയർമാൻ എം. നാരായണൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.വി സന്തോഷ് കുമാർ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി പി. മുരളി നന്ദിയും പറഞ്ഞു. ബാലവേദി, യുവജനവേദി, വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.