ചെറുവത്തൂർ: തുരുത്തി തേജസ്വിനി ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാട്ടുത്സവം ഇന്നുമുതൽ 30 വരെ തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ഇന്നു രാത്രി 7 ന് വനിതാ ശിങ്കാരിമേളം മത്സരം. 28 ന് നാടകം ബൊളിവിയൻ സ്റ്റാർസ്, 29 ന് ഭോലാറാം എന്നിവ അരങ്ങേറും. സമാപന ദിവസമായ 30 ന് ഉച്ചയ്ക്ക് രണ്ടു മുതൽ ഇൻവിറ്റേഷൻ കബഡി ടൂർണമെന്റ് നടക്കും. ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ആറിൽ നാരായണൻ, വി.വി. ഭാസ്കരൻ, കെ. കൃഷ്ണൻ, ടി.വി. കൃഷ്ണൻ, ടി.എൻ പ്രസാദ്, ടി. ശശി എന്നിവർ പങ്കെടുത്തു.