കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ദേശീയ പൗരത്വ പട്ടിക ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ-അത്ത് കമ്മിറ്റി നടത്തുന്ന പൗരത്വസംരക്ഷണ ബഹുജന സംഗമം ഇന്നു വൈകിട്ട് 4ന് നോർത്ത് കോട്ടച്ചേരിയിൽ പ്രത്യേകം സജ്ജീകരിച്ച ബി.ആർ അംബേദ്കർ നഗറിൽ നടക്കും പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും.