കാസർകോട്: പെൻഷൻ വിതരണം മാസങ്ങളായി മുടങ്ങിയ സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകാൻ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു . ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് ദുരിതബാധിതർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് അവരനുഭവിക്കുന്ന സങ്കടങ്ങൾ അധികാരികൾ തിരിച്ചറിയണമെന്നും പുതുതായി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പെൻഷൻ വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ കയ്യൂർ, ചന്ദ്രാവതി പാക്കം, സി.വി നളിനി, എം.പി ജമീല, ശിവകുമാർ എൻമകജെ, അരുണി ചന്ദ്രൻ, സിബി കള്ളാർ, പി.ജെ. ആന്റണി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.