കാഞ്ഞങ്ങാട്: ജില്ലയിലെ ക്ഷേത്രങ്ങളുടെയും സ്ഥാനങ്ങളുടെയും തറവാട് ക്ഷേത്രങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിനും വളർച്ചയ്ക്കുമായി കർമ്മ പരിപാടികൾ തയ്യാറാക്കി സർക്കാറിനുമുന്നിൽ അവതരിപ്പിച്ച് അനുമതിയും സഹായവും ഉറപ്പാക്കാൻ ക്ഷേത്രഭാരവാഹികളെയും സ്ഥാനികന്മാരെയും അണിനിരത്തി ടെമ്പിൾ കോർഡിനേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന രൂപീകരണ കൺവെൻഷൻ കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ നാരായണപണിക്കർ അധ്യക്ഷനായി. ഡോ. വി.പി.പി മുസ്തഫ, ശങ്കർറൈ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ കാഞ്ഞങ്ങാട് സ്വാഗതവും കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ. സി.കെ. നാരായണ പണിക്കർ (പ്രസിഡന്റ്), ദിവാകരൻ കാരണവർ, കെ. വിശ്വനാഥൻ (വൈസ് പ്രസിഡന്റുമാർ), പി.വി കുഞ്ഞിക്കണ്ണൻ കയ്യൂർ (സെക്രട്ടറി), പി. ശാർങ്ങി പണിക്കർ, എം മോഹനൻ, ടി പി ഗോപാലൻ (ജോയിന്റ് സെക്രട്ടറിമാർ).