നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൂടോലിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ് സാദിയ അഡീഷണൽ പ്രൊഡക്ഷൻ യൂണിറ്റ് കോഴിയിറച്ചി സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലിന് നടക്കും. വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, കളക്ടർ ഡോ. ഡി. സജിത്ത്ബാബു എന്നിവർ മുഖ്യാതിഥിയാകും.
ശാസ്ത്രീയമായ രാതിയിൽ ഇറച്ചിക്കോഴി സംസ്‌കരണം നടത്തുകയും അതിൽ നിന്നും ഉണ്ടാകുന്ന കോഴിമാലിന്യം അത്യാധുനിക രീതിയിൽ സംസ്‌കരിച്ച് ഫീഡ് ഗ്രേഡ് ഉപഉത്പന്നങ്ങൾ നിർമിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വാഗതസംഘം വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, വൈസ് ചെയർമാൻ ഭാസ്‌കരൻ അടിയോടി, കൺവീനർ പി.ബി. നിഖിൽ, ജോയിന്റ് കൺവീനർ ബാബു ചേമ്പേന, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ എം.വി. സന്തോഷ്, പ്രൊജക്ട് കോർഡിനേറ്റർ മനു മാളിയേക്കൽ എന്നിവർ പങ്കെടുത്തു.
സംസ്ഥാന നാടൻ കലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ കളിക്കുട്ടം എം. രാജഗോപാലൻ എം.എൽ.എയിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നു.