ചിറക്കൽ:ചിറക്കലിലെ സി. പി. എം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ മോഷണം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഓഫീസിന്റെ പൂട്ടു തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ച 5000രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ലോക്കൽ സെക്രട്ടറി കപ്പളളി ശശിധരന്റെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ഓഫീസ് ഉദ്ഘാടനം
അഴീക്കോട്:അഴീക്കോട് പൊയ്‌ത്തും കടവ് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് ജില്ല സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. കെ സജിൻ അദ്ധ്യക്ഷത വഹിച്ചു. കെ. വി .ഷക്കീൽ, എം. വി. ലജിത്ത്, സുബൈർ കണ്ണൂർ, എൻ. അഖിൽ എന്നിവർ പ്രസംഗിച്ചു. നാസിൽ സ്വാഗതം പറഞ്ഞു.