മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് സാലിഹിൽ നിന്നാണ് 50 പായ്ക്കറ്റ് സിഗററ്റ് പിടിച്ചത്. ബുധനാഴ്ച രാവിലെ കുവൈത്തിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വിദേശ നിർമ്മിത സിഗരറ്റ് പിടിച്ചത്.